Producer Sandra Thomas to take legal recourse after rejection of nominations for KFPA office-bearer election | 'മമ്മൂക്ക വിളിച്ച് കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു. എന്റെ മുന്നിൽ വേറെ വഴിയില്ലെന്ന് പറഞ്ഞപ്പോൾ നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന പ്രൊജക്ടിൽ നിന്നും അദ്ദേഹം പിന്മാറി. മമ്മൂക്ക ഉൾപ്പടെ പല പ്രമുഖ നടന്മാർക്കും പാദസേവ ചെയ്യുന്ന ചിലരാണ് നിർമ്മാതാക്കളുടെ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത്. അസോസിയേഷന്റെ പ്രസിഡന്റെ ഒരു പ്രമുഖ താരത്തിന് ഡോർ തുറന്നുകൊടുക്കാനും കസേര വലിച്ചിട്ടുകൊടുക്കാനും നിൽക്കുന്ന ആളാണ്. ഇവരിങ്ങനെ നിൽക്കുമ്പോൾ ഞങ്ങളെപ്പോലുളള സാധാരണ നിർമ്മാതാക്കളുടെ അവസ്ഥ എന്താണ്? ഞങ്ങൾക്ക് താരങ്ങളുടെ മുന്നിലുളള വില എന്താണ്? മലയാള സിനിമ ഒരു കോക്കസ് ഗ്രൂപ്പിന്റെ കയ്യിലിരിക്കാൻ തുടങ്ങിയിട്ട് ഇരുപത്തിയഞ്ചിലധികം കൊല്ലങ്ങളായി. എതിരില്ലാതെ ജയിക്കാനാണ് അവർ നോക്കുന്നത്. വോട്ടിടേണ്ട സാഹചര്യം വന്നാൽ അവർ തോൽക്കുമെന്ന് അവർക്കറിയാം. ആര് എതിരഭിപ്രായം പറയുന്നോ, അവരെ ഉടൻ പുറത്താക്കുക എന്ന നയമാണ് ഇവരുടേത്. അതുകൊണ്ടാണ് എന്റെ പത്രക തള്ളിയത്. 2016ൽ 610 പേരുണ്ടായിരുന്ന സംഘടയിൽ ഇന്ന് 310 പേരേ ഉള്ളു. അതിന് കാരണവുമിതാണ്. അസോസിയേഷനെ ഉപയോഗിച്ചുകൊണ്ട് കോടികളുടെ അഴിമതിയും മോശം പ്രവർത്തികളുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. താരസംഘടനയുടെ ഉപസംഘടന പോലെയാണ് ഇന്ന് നിർമ്മാതാക്കളുടെ സംഘടന പ്രവർത്തിക്കുന്നത്.' പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി സമർപ്പിച്ച പത്രിക തള്ളിയതിന്റെ പേരിൽ നിയമ നടപടിക്ക് ഒരുങ്ങുന്ന സാഹചര്യത്തിൽ നിർമ്മാതാവ് സാന്ദ്ര തോമസ് വൺ ഇന്ത്യയോട് പ്രികരിക്കുന്നു.

Also Read

'കേസ് പിന്‍വലിക്കണമെന്ന് മമ്മൂട്ടി, ഇല്ലെന്ന് പറഞ്ഞപ്പോള്‍ സിനിമയില്‍ നിന്ന് പിന്മാറി'; ലാലേട്ടന്‍ ഒപ്പമുണ്ട്? :: https://malayalam.oneindia.com/news/kerala/mammootty-quits-from-sandra-thomass-film-after-she-denied-to-withdraw-the-case-534539.html?ref=DMDesc

കൈചൂണ്ടി സംസാരിച്ച് സുരേഷ് കുമാര്‍; നാണമില്ലാത്ത ഏര്‍പ്പാടെന്ന് സാന്ദ്ര തോമസ്: പത്രികയും തള്ളി :: https://malayalam.oneindia.com/news/kerala/sandra-thomas-gets-into-verbal-spat-with-suresh-kumar-nomination-for-election-rejected-534319.html?ref=DMDesc

ഇവർ വിജയിച്ചാൽ ചരിത്രം, നന്ദി പറയേണ്ടത് ഡബ്ല്യൂസിസിയോടും ആ 18 സ്ത്രീകളോടുമെന്ന് കെആർ മീര :: https://malayalam.oneindia.com/entertainment/amma-election-2025-if-they-succeed-it-will-be-history-and-gratitude-should-be-expressed-to-wcc-meera-533301.html?ref=DMDesc

~PR.412~